സഞ്ചരിക്കുന്ന റേഷൻ കടയുടെ സംസ്ഥാന തല ഉത്ഘാടനം 7 ന്. വെള്ളരിക്കുണ്ടിൽ.. സംഘാടകസമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം അടുത്ത മാസം 7 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് നിർവഹിക്കും.
ബളാൽ പഞ്ചായത്തിലെ അരിങ്കല്ല് , വീട്ടിയോടി , പാൽചുരം തട്ട് , അത്തിക്കടവ് , അരീക്കര , മാമ്പള്ളം , ചീറ്റക്കാൽ ഉന്നതികളിലും കള്ളാർ പഞ്ചായത്തിലെ ഓണി ഉന്നതിയിലുമാണ് പദ്ധതി പ്രാബല്യത്തിൽ വരിക..
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉത്ഘാടനം ആഘോഷമാക്കി മാറ്റാൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ചെയർമാനും വൈസ് പ്രസിഡന്റ് രാജു കട്ടക്കയം വർക്കിങ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു..
രാജ് മോഹൻ ഉണ്ണിത്താൻ എം. പി , കാഞ്ഞങ്ങാട് എം. എൽ. എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ,കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് എം. രജിത എന്നിവർ രക്ഷാധികാരികൾ ആണ്...
സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു , കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് എം. രജിത , ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഫൈസൽ , തുടങ്ങിയവർ പ്രസംഗിച്ചു...
ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാർ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ ടി. പി. ശകുന്തള നന്ദിയും പറഞ്ഞു...
No comments