ചെറുവത്തൂരില്‍ കഞ്ചാവ് ചെടി കണ്ടെത്തി
ചെറുവത്തൂർ ബസ് സ്റ്റാന്‍ഡ് - റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വി.എസ് കോംപ്ലക്‌സിനു സമീപത്തു നിന്നും 80 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.. ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ദിനേശനുും സംഘവുമാണ് പരിശോധന നടത്തി എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തത്. സംഭവത്തിൽ തൽക്കാലം പ്രതികളെ ആരെയും ചേർത്തിട്ടില്ല. പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ആർ.കെ., ശ്യാംജിത്ത് എം., അതുൽ ടി.വി., ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
No comments