വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി
കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി. കാസർകോട് ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ എസ്.എം. മൻസിലിൽ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ (18) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 12.31 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂൺ 25-നാണ് ആമിന നുസയെ എലിവിഷം ഉള്ളിൽച്ചെന്ന നിലയിൽ അവശയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതോടെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
No comments