മാതാവിനും ബന്ധുക്കൾക്കും ഒപ്പം തോട്ടിൽ കുളിക്കാനെത്തി ഒഴുക്കിൽപ്പെട്ടു കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
പയ്യന്നൂർ: മാതാവിനും ബന്ധുക്കൾക്കും ഒപ്പം തോട്ടിൽ കുളിക്കാനെത്തി ഒഴുക്കിൽപ്പെട്ടു കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം, കോരൻ പീടികയിലെ പി.ടി.പി ജാബിർ-അമീറ ദമ്പതികളുടെ മകൻ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് ഇന്ന് (തിങ്കൾ) രാവിലെ പൂമംഗലം തോട്ടിൽ കണ്ടെത്തിയത്. ഇന്നലെ (ഞായർ) വൈകുന്നേരം കൊടിലേരി പാലത്തിനു സമീപത്ത് വച്ചാണ് മുഹമ്മദ് നജ്നാൻ അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് നാട്ടുകാരും ഫയർഫോഴ്സും രാത്രി എട്ടുമണി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ അവധിയായതിനാൽ താഴെ ചൊറുക്കളയിലുള്ള പിതാവ് കെ.പി ഇമ്മറിന്റെ വീട്ടിൽ എത്തിയതായിരുന്നു അമീറയും മക്കളും. പിന്നീട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന എട്ടോളം പേർ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പൂമംഗലം തോട്ടിൽ കുളിക്കാൻ എത്തിയതായിരുന്നു. ആദ്യം ഒഴുക്കിൽപ്പെട്ട 13കാരനെ രക്ഷിച്ച് കയറിയപ്പോഴാണ് മുഹമ്മദ് നജ്നാനെ കാണാതായ വിവരം അറിഞ്ഞത്. സഹോദരങ്ങൾ: നജ, മുഹമ്മദ് നജ്മാൻ.
No comments