Breaking News

ലോക സൂണോസിസ് ദിനം; കാസർഗോഡ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.. ജില്ലയിലെ രണ്ടാമത്തെ ബോധവൽക്കരണ ക്ലാസ് സെൻ്റ് ജൂഡ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്നു


വെള്ളരിക്കുണ്ട്  : ലോക സൂണോസിസ് ദിനത്തിൻ്റെ ഭാഗമായി കേരള ഗവൺമെൻ്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി വി ഒ എ) കാസർഗോഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ ബോധവൽക്കരണ ക്ലാസ് സെൻ്റ് ജൂഡ് ഹയർ സെക്കൻ്ററി  സ്‌കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൽ ഫാദർ സന്തോഷ് ഉദ്ഘാടനം ചെയ്തു.  കെ ജി വി ഒ എ സംസ്ഥാന പ്രസിഡൻ്റ് ഡോ. സജീവ് കുമാർ കാസർഗോഡ് ജില്ല പ്രസിഡൻ്റ് ഡോ: കാർത്തികേയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

1885 ജൂലൈ 6ന് ലൂയി പാസ്ചർ ആദ്യമായി പേവിഷബാധയ്ക്കുള്ള വാക്സിൻ വിജയകരമായി നൽകിയതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.

"മനുഷ്യനും മൃഗവും ആരോഗ്യകരമായ സഹവർത്തിത്വം" എന്ന വിഷയത്തിൽ രാവണേശ്വരം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ: സാഹിദ  ക്ലാസിന് നേതൃത്വം നൽകി.



No comments