Breaking News

കാസർകോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി


കാസർകോട്: കാസർകോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് (ശനി) രാവിലെയാണ് ഒന്നരമാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന മൃതദേഹം കരയ്ക്കടിഞ്ഞത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലവേർപ്പെട്ട നിലയിലാണ് മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി. പുരുഷന്റേതാണ് മൃതദേഹം. തലവേർപ്പെട്ടതാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്. മുങ്ങി മരണമാണെങ്കിൽ തലമാത്രം മൃതദേഹത്തിൽ നിന്നു വേർപ്പെട്ട് പോകാൻ സാധ്യത ഇല്ലെന്നു പറയുന്നു. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോയെന്നും സംശയമുണ്ട്. കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട് അസ്ഥികൾ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ് മൃതദേഹം. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. 

No comments