നെതർലാൻഡ്‌സിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി; രാജപുരം പോലീസ് കേസ് എടുത്തു
രാജപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പരാതിയിൽ കൺസൾട്ടൻസി ഉടമക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.
രാജപുരം പ്രവർത്തിക്കുന്ന 'ഏവ് മരിയ ജോബ് കൺസൾട്ടൻസി' ഉടമ സാജൻ ഫിലിപ്പിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കോട്ടമല സ്വദേശിയായ എബിൻ മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
നെതർലാൻഡ്‌സിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 4,55,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ പ്രതി ചതിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി രാജപുരം പോലീസിന് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
No comments