Breaking News

കാസർകോട് ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ് വിജയികൾക്കുളള മെഡൽ വിതരണവും പുതിയ ആയുധങ്ങളും റേഞ്ചിന് കൈമാറി


അമ്പലത്തറ: കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷൻ (കെ എസ്‌ ആർ ഡി എ) സംഘടിപ്പിച്ച ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ വിജയികളായ താരങ്ങൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡന്റും കാസർകോട് ജില്ലാ പോലീസ് മേധാവിയുമായ  പി.നിധിൻ രാജ് ഐ പി എസ്  വിതരണം ചെയ്തു.

അമ്പലത്തറയിലെ കെ എസ് ആർ ഡി എ ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പുതുതായി സ്വന്തമാക്കിയ രണ്ട് അത്യാധുനിക ഷൂട്ടിംഗ് ആയുധങ്ങൾ ജില്ലാ പോലീസ് മേധാവി ഔപചാരികമായി റേഞ്ചിന് കൈമാറി. ജില്ലാ സെക്രട്ടറി അഡ്വ:കെ.എ.നാസർ ജോയിന്റ് സെക്രട്ടറി പി. വി. രാജേന്ദ്രകുമാർ എന്നിവർ ചേർന്ന് തോക്കുകൾ സ്വീകരിച്ചു.ജില്ലയിലെ ഷൂട്ടിംഗ് കായികരംഗത്തിന്റെ വളർച്ചയ്ക്കും ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനത്തിനും ഈ ആയുധങ്ങൾ കൂടുതൽ കരുത്തേകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കെ എസ്‌ ആർ ഡി എ സെക്രട്ടറി അഡ്വ. അബ്ദുൻ നസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാർ സ്വാഗതം പറഞു. സുമേഷ് സുകുമാരൻ നന്ദി രേഖപ്പെടുത്തി.

ഷൂട്ടിംഗ് രംഗത്തെ കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിലെ ഷൂട്ടിംഗ് പരിശീലന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള കെ എസ്‌ ആർ ഡി എ യുടെ പ്രവർത്തനങ്ങൾ ചടങ്ങിൽ അഭിനന്ദിക്കപ്പെട്ടു.


No comments