Breaking News

ലഹരിവിരുദ്ധ സന്ദേശവുമായി ചിറ്റാരിക്കാലിൽ ലോകകപ്പ് ഫൈനൽ വമ്പൻ LED സ്ക്രീനിൽ പ്രദർശിപ്പിച്ചു


ചിറ്റാരിക്കാൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ് കാസർഗോഡ്, വിമുക്തി മിഷൻ കാസർഗോഡ്, വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്, ബ്രദേഴ്സ് ക്ലബ് താഴെ ബസാർ ചിറ്റാരിക്കാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "മയക്കുമരുന്നിന് എതിരെ, കായികസംസ്കാരത്തിന് വേണ്ടി" എന്ന സന്ദേശമുയർത്തി ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം വമ്പൻ LED സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചു.

കാര ജംഗ്ഷനിലെ എവർഷൈൻ വാട്ടർ സർവീസ് സെന്ററിൽ നടന്ന പരിപാടി ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഉല്ലാസ് പുളിമൂട്ടിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ഷൈൻ ജോർജ്, വിപിൻ, പ്രിയേഷ്, ടിന്റോ എന്നിവർ സംസാരിച്ചു.

കായികരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഫുട്ബോൾ കോച്ച് വിനോദ്, ചെസ് താരം മനോജൻ രവി, സാബു സ്രാക്കത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

500-ലധികം കായികപ്രേമികൾ കുടുംബസമേതം പങ്കെടുത്ത പരിപാടി ആവേശഭരിതമായ കായികോത്സവമായി മാറി. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടെ ഒരുക്കിയ വമ്പൻ LED സ്ക്രീനിൽ ലോകകപ്പ് ഫൈനൽ ഒരുമിച്ച് ആസ്വദിച്ച ജനങ്ങൾ ലഹരിവിരുദ്ധ സന്ദേശവും കായികത്തിന്റെ ഐക്യവും ഉയർത്തിപ്പിടിച്ചു. പരിപാടി ചിറ്റാരിക്കാലിലെ കായികസ്നേഹികൾക്ക് വേറിട്ട അനുഭവമായി.

No comments