Breaking News

ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ അബ്ദുൾ അഹാദ് രംഗത്ത് ... ക്വട്ടേഷൻ ആക്രണത്തിന് പിന്നിൽ ഖാദർ കരിപ്പൊടി


കാസർകോട് : ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ അബ്ദുൾ അഹാദ് രംഗത്ത്. തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും ക്വട്ടേഷൻ ആക്രണത്തിന് പിന്നിൽ ഖാദർ കരിപ്പൊടി ആണെന്നും അഹാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ദുബൈയിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദിച്ചുവെന്നും ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നൽകാനുള്ള പണമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തനിക്ക് ഖാദർ കരിപ്പൊടിയുമായി ബിസിനസോ, സാമ്പത്തികമോ ആയ ഇടപാടില്ലെന്നു അഹാദ് പറഞ്ഞു. അക്രമം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല. അതിനിടയിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഹാദ് പറയുന്നു. പരാതി പിൻവലിക്കാൻ ചിലർ തന്നെ സമീപിച്ചിരുന്നു. എന്നാൽ യാതൊരു സമ്മർദത്തിനും വഴങ്ങില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അഹാദ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കരിപ്പൊടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ മാധ്യമങ്ങൾക്കും പരാതിക്കാരനും എതിരെയായിരുന്നു. താൻ ഉൾപ്പെടെ പാർട്ണർഷിപ്പുള്ള കമ്പനിയിൽ നിന്നും പരാതിക്കാരൻ ഒരുവർഷം മുമ്പ് വാങ്ങിയ സാധനങ്ങൾക്ക് പണം നൽകിയിട്ടില്ലെന്ന് ഖാദർ വീഡിയോയിൽ ആരോപിക്കുന്നു. വാട്സആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്ക്രീൻഷോട്ടും വീഡിയോയിൽ ഖാദർ പങ്കുവെച്ചിരുന്നു. ഈ കാസർഗോഡ് വാർത്ത

No comments