കനത്ത മഴയിലും കാറ്റിലും കിനാനൂർ കരിന്തളം കാട്ടിപ്പൊയിലിൽ വീട് പൂർണമായും തകർന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
ബിരിക്കുളം : കനത്ത മഴയിലും കാറ്റിലും കിനാനൂർ കരിന്തളം കാട്ടിപ്പൊയിലിൽ വീട് പൂർണമായും തകർന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും ചെറിയ പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന്(ശനി) പുലർച്ചെ മൂന്ന് മണിയോടെയാണ് കാട്ടിപ്പൊയിലിലെ കെ സി സുന്ദരന്റെ ഓട് വെച്ച വീട് പൂർണമായും നിലം പതിച്ചത്. വീടിനകത്ത് കുടുങ്ങി കിടക്കുകയായിരുന്ന സുന്ദരന്റെ ഭാര്യ മിനി, മകൾ ശ്രീനന്ദ എന്നിവരെ ഓടിയെത്തിയ അയൽവാസികളിൽ ഒരാളായ മണി എന്ന രാധാകൃഷ്ണൻ അവശിഷ്ടങ്ങൾക്കിടയിൽ നൂഴ്ന്നു കയറി അതിസാഹസികമായി രക്ഷിക്കുകയായിരുന്നു.സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരൻ ജോലി സ്ഥലത്തായിരുന്നു
No comments