മാലോം പുഞ്ച ഉന്നതിയിൽ കമ്മ്യൂണിറ്റി ഹാളിന് സ്ഥലം നല്‍കിയ കുഞ്ഞിക്കണ്ണന്‍ നായരെ ആദരിച്ചു ; സ്ഥലരേഖകള്‍ കൈമാറി
മാലോം : പുഞ്ച ഉന്നതിയിൽ കമ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനായി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ പുഞ്ചയിലെ അവ്വാക്കൻ കുഞ്ഞികണ്ണൻ നായരെ ആദരിക്കുകയും സ്ഥലത്തിന്റെ രേഖകൾ കൈമാറുന്ന പരിപാടി പുഞ്ചിൽ വെച്ച് നടന്നു. സ്ഥലത്തിന്റെ രേഖകൾ ശ്രി കുഞ്ഞികണ്ണൻനായരിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിസന്റ് സാബു അബ്രാഹം ഏറ്റുവാങ്ങി. സ്ഥലം ജില്ലാ പഞ്ചായത്തിന് സൗജന്യമായി നൽകിയതിന്റെ ആദര സൂചകമായി പെന്നാട അണിയിച്ച് സ്വീകരിച്ചു.. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ട് ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തികരിക്കേണ്ട ഇടപെടൽ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസി: സോയ യുടെ അദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്റ്റാറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഒക്ലാവ് കൃഷ്ണൻ , മനു, റിന ,സെറിന , രാധിക , സബീഷ് എന്നിവരും സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉന്നതിക്കു വേണ്ടി ഉരു മൂപ്പൻ സിജു പുഞ്ച പെന്നാട അണിയിച്ചു. ചടങ്ങിൽ വാർഡ് മെബർ ലക്ഷമി, പൊതുപ്രവർത്തകരായ ടി.പി തമ്പാൻ, ദിനേശൻ കെ. നിഷാദ് പുഞ്ച എന്നിവർ പങ്കടുത്തു ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രി. ബിജു നന്ദിയും രേഖപ്പടുത്തി.
No comments