Breaking News

നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മുഴുവൻ ഡോക്ടർമാരേയും സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തി


ഭീമനടി : നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മുഴുവൻ ഡോക്ടർമാരേയും സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപീഐഎം നർക്കിലക്കാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തി. ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. കയനി ജനാർദനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു, ടി കെ ചന്ദ്രമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. എ. എൻ രാജൻ സ്വാഗതം പറഞ്ഞു.

No comments