പരപ്പയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം മോഷ്ടിച്ച പണം കൊണ്ട് അതെ കടയിൽ നിന്നും സാധനങ്ങളും വാങ്ങി
പരപ്പ: പരപ്പ ടൗണില്‍ പ്രവര്‍ത്തിക്കുന്ന 'തത്വമസി' വെജിറ്റബിള്‍ കടയില്‍ മോഷണം. ഇന്നലെ രാത്രിയാണ് കടയുടെ മേശയിലുണ്ടായിരുന്ന 5,000 രൂപ മോഷ്ടാവ് കൈക്കലാക്കിയത്.
എന്നാല്‍ മോഷണത്തിന് ശേഷം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ഇയാള്‍, അതിനുള്ള തുക താന്‍ മോഷ്ടിച്ച പണത്തില്‍ നിന്ന് തന്നെ കൃത്യമായി കൗണ്ടറില്‍ എടുത്തു വെച്ച ശേഷമാണ് കടന്നുകളഞ്ഞത്.അതിഥി തൊഴിലാളിയാണെന്നാണ് സംശയം .സംഭവത്തില്‍ കടയുടമ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments