Breaking News

എടത്തോട് റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു ; വൈദ്യുതി ബന്ധം നിലച്ചു


എടത്തോട്  : നീലേശ്വരം - എടത്തോട് റോഡിൽ വള്ളിച്ചിറ്റയിൽ നിയന്ത്രണം വിട്ട മാരുതി ജിമ്നി ജീപ്പ് ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.  പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്.

 അട്ടക്കണ്ടം സ്വദേശി ചിലയമ്പട്ടാശ്ശേരിയിൽ റോബിൻ കുര്യാക്കോസിന്റെ  ഉടമസ്ഥതയിലുള്ള കെ എൽ 79 എ 8657 നമ്പർ മാരുതി ജിമ്നി ജീപ്പ് ആണ് അപകടം വരുത്തിയത്. ആർക്കും പരിക്കില്ല. പ്രദേശത്ത് അടിയന്തരമായി വൈദ്യുത വിതരണം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


No comments