നീലേശ്വരത്തിനടുത്ത് റെയിൽ പാളത്തിൽ മരം പൊട്ടിവീണു
ചെറുവത്തൂർ : നീലേശ്വരത്തിനടുത്ത് റെയിൽ പാളത്തിൽ മരം പൊട്ടിവീണു. ഇതേ തുടർന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പാളത്തിൽ മരം പൊട്ടി വീണത്. വിവരമറിഞ്ഞ് ചെറുവത്തൂരിലുള്ള മെയിന്റനൻസ് ജീവനക്കാർ സ്ഥലത്തെത്തി മരം വെട്ടി മാറ്റാനുള്ള ശ്രമം തുടങ്ങി. മരം വീണതിനെ തുടർന്ന് മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസ്സും ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തിയിട്ടു.
No comments