മരകൊമ്പ് പൊട്ടി ദേഹത്തേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
പയ്യന്നൂർ: നിസ്കാരത്തിനായി പള്ളിയിൽ കയറുന്നതിനിടയിൽ മാവിൻകൊമ്പ് പൊട്ടി ദേഹത്തേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. രാമന്തളി, ചേനോത്ത് അങ്ങാടിയിലെ ഇസ്മായിൽ(63)ആണ് മരിച്ചത്. ഇന്നലെ (ഞായർ) രാത്രി ഇശ നിസ്കാരത്തിന് പള്ളിയിൽ കയറുന്നതിനിടയിലാണ് സംഭവം. സ്കൂട്ടർ പള്ളിവളപ്പിനു പുറത്ത് നിർത്തി രാമന്തളി മുഹ് യുദ്ദീൻ പള്ളിയിലേക്ക് കയറുന്നതിനിടയിൽ റോഡരുകിലെ മാവിൻകൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടെയും ചേനോത്ത് അങ്ങാടിയിൽ ഹവ്വഉമ്മയുടെയും മകനാണ്. ഭാര്യ: സിഎച്ച് ഖൈറുന്നീസ. മക്കൾ: സുഹൈൽ, ജുസൈല, മുഹമ്മദ്. മരുമക്കൾ: ആയിഷ (തൃക്കരിപ്പൂർ), ഷക്കീൽ (എട്ടിക്കുളം). സഹോദരങ്ങൾ: മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് റാഫി, അബ്ദുൽ റഹ്മാൻ, ഇബ്രാഹിം, ഹസ്സൻ.
No comments