Breaking News

ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി


വെള്ളരിക്കുണ്ട്  : ഓണം ആഘോഷിക്കാൻ കോട്ടയത്തെ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടി നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയിൽ താമസക്കാരനായ ബന്ധുവിനെതിരെയാണ് കേസ്.

2022ൽ ആണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയാണ് പെൺകുട്ടി. പീഡനസംഭവം നടന്നത് കോട്ടയം ജില്ലയിൽ ആയതിനാൽ കേസ് അങ്ങോട്ടേക്ക് റഫർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

No comments