റോട്ടറി ക്ലബ് പരപ്പ, കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ, അഹല്യ ഐ ഫൗണ്ടേഷൻ കാഞ്ഞങ്ങാട് ജി എച്ച് എസ് എസ് ബളാൽ സംയുക്തമായി ബളാൽ ജി എച്ച് എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : റോട്ടറി ക്ലബ് പരപ്പ, കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ, അഹല്യ ഐ ഫൗണ്ടേഷൻ കാഞ്ഞങ്ങാട് ജി എച്ച് എസ് എസ് സംയുക്തമായി ബളാൽ ജി എച്ച് എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബളാൽ പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സുരേഷ് മുണ്ടമാണി ആദ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് രജിത കെ വി സ്വാഗതം പറഞ്ഞു
ചടങ്ങിന് ആശംസകളുമായി പരപ്പ റോട്ടറി ക്ലബ് പ്രസിഡന്റ് അജയകുമാർ സി വി, ഡോ ധീരജ് കുമാർ ശ്രേയസ്, റോയ് പുത്തൻപുരയ്ക്കൽ, പ്രഭാകരൻ, എബി എം ബാബു, ദാമോദരൻ സി, രവീന്ദ്രൻ കെ, എന്നിവർ സംസാരിച്ചു സീനിയർ അസി സ്റ്റന്റ് സോന തോമസ് നന്ദി പറഞ്ഞു
സ്കൂളിൽ നടന്ന വിവിധ വിഭാഗങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 100 ഓളം രക്ഷിതാക്കളും 125 ഓളം വിദ്യാർഥികളും പങ്കെടുത്തു.
No comments