Breaking News

മലയോരത്തിന്റെ കായികമേഖലയിൽ സജീവ സാന്നിധ്യമായിരുന്ന അഖിലിന്റെ വേർപാട് വിശ്വസിക്കാനാവാതെ മലയോരം


വെള്ളരിക്കുണ്ട് : ഉക്രൈനിൽ ചരക്ക് കപ്പലിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ചിറകരിഞ്ഞത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾക്ക്.  ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ  വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കൽ അഖിൽ ജോയൻ്റെ മരണമാണ് ഒരു കുടുംബത്തിന്റെയും നാടിന്റെയും സ്വപ്നങ്ങൾ തല്ലിതകർത്തത്.

കഴിഞ്ഞ ലീവിന് നാട്ടിൽ വന്ന മർച്ചന്റെ നേവി ഉദ്യോഗസ്ഥനായ അഖിൽഒരു പെൺകുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ച ശേഷമാണ് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയത്.അടുത്ത വരവിൽ വിവാഹം നടത്താനായിരുന്നുഇരുകുടുംബങ്ങളുടെയും തീരുമാനം. എന്നാൽ  റഷ്യ നടത്തിയ ആക്രമണം  ഇവരുടെ മോഹങ്ങൾ തച്ചുടച്ചു. മർച്ചൻ്റ് നേവിയിൽ ചേരും മുൻപേ കായിക രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന അഖിൽ കമ്പവലി ഭ്രമക്കാരനായിരുന്നു.നല്ലൊരു കമ്പവലി താരമായ അഖിൽ കേരളത്തിൽ എവിടെയും കമ്പവലി മത്സരം നടന്നാൽ സുഹൃത്തുക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ കളി കാണാൻ  പോകുമായിരുന്നു.  കമ്പവലിയിൽ മുൻനിര വലിക്കാരൻ കൂടിയായിരുന്നു അഖിൽ. റോപ്പ് പുള്ളിങ്ങിൽലോക റെക്കോർഡും നേടിയിട്ടുണ്ട്.വെള്ളരിക്കുണ്ടിൽ വിപുലമായ സൗഹൃദബന്ധമാണ് അഖിലിനുള്ളത്. അതുകൊണ്ടുതന്നെ ഈ യുവാവിന്റെ വേർപാട് ഇതുവരെയും ഉൾകൊള്ളാൻ നാട്ടുകാർക്ക് കഴിഞ്ഞിട്ടില്ല.

No comments