പരപ്പ ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാം ജില്ലാതല അവലോകനയോഗം ചേര്‍ന്നു
നീതി ആയോഗിന്റെ പുരസ്‌കാരം നേടിയ പരപ്പ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ നടപ്പ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോ ലാബുകള്‍ പൂര്‍ത്തിയായി. മാലോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചായോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാലിച്ചാനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുമ്പട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തയ്യേനി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജിയോ ലാബുകള്‍ പൂര്‍ത്തിയായത്. ഇതില്‍ ആറെണ്ണം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം കള്ളാര്‍ പഞ്ചായത്തില്‍ 100 ശതമാനമാണ്. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 75% വും പനത്തടിയില്‍ 98.15 ശതമാനവും കിനാനൂര്‍ കരിന്തളത്തില്‍ 87.30% വും ബളാല്‍ 86. 05% വും പോഷകാഹാര വിതരണം നടത്തി. കാര്‍ഷിക മേഖലയില്‍ മണ്ണുകളുടെ സാമ്പിള്‍ പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി 100% പൂര്‍ത്തീകരിച്ചു.
No comments