Breaking News

ഒരു കോടി രൂപയിലധികം വരുന്ന സ്വർണ്ണം നൽകാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയിൽ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ; ഹോസ്ദുർഗ് പോലീസ് കേസ് എടുത്തു


കാസർകോട്: ഒരു കോടി രൂപയിലധികം വരുന്ന സ്വർണ്ണം നൽകാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയിൽ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോൾഡ് ജ്വല്ലറി ഉടമ മൊഗ്രാൽ റഹ്മത്ത് നഗർ, താഹിറ മൻസിലിലെ യൂസഫ് കോട്ടയുടെ പരാതിയിൽ കാസർകോട്ടെ ഡോ. മുഹമ്മദ് സഹീർ, അബ്ദുള്ള എന്നിവർക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു. ജ്വല്ലറി ഉടമയായ പരാതിക്കാരൻ പഴയ സ്വർണ്ണം വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. ഒരു ദിവസം പരാതിക്കാരനെ ഫോൺ ചെയ്ത ഡോക്ടറും കൂട്ടാളിയും ഒരു കോടിയിൽ അധികം രൂപ വിലമതിക്കുന്ന സ്വർണ്ണം ഉണ്ടെന്നു വിശ്വസിപ്പിച്ചതായി ഹൊസ്ദുർഗ്ഗ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 2026 മെയ് 17ന് കാഞ്ഞങ്ങാട്, ചിത്താരിയിലെ ഒരു ഹോട്ടലിനു സമീപത്തു വച്ച് 93 ലക്ഷം രൂപ കൈമാറി. പണം കൈപ്പറ്റിയ ശേഷം സ്വർണ്ണമോ പണമോ നൽകാതെ ചതി ചെയ്തതായും പരാതിയിൽ പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായി കൂട്ടിച്ചേർത്തു. ഈ Kasaragod പ്രാദേശിക ഗൈഡ്

No comments