Breaking News

കുറ്റിക്കോല്‍ ഗവ:ഐടിഐക്ക് അധിക സ്ഥലം അനുവദിച്ച് രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എംഎല്‍എ കെ നീലകണ്ഠന്‍


കുറ്റിക്കോല്‍ : ഗവ: ഐടിഐക്കായി അനുവദിച്ച ഒരേക്കര്‍ സ്ഥലത്തിന് പുറമേ രണ്ട് ഏക്കര്‍ സ്ഥലവും കൂടി പുതിയതായി അനുവദിച്ച് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കുറ്റിക്കോല്‍ ഗവ:ഐ ടി ഐ പുതിയതായി അനുവദിച്ച സ്ഥലവും കൂടി സന്ദര്‍ശിക്കുകയായിരുന്നു എംഎല്‍എ.

32000 സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍ പണിതീര്‍ത്തീട്ടുള്ള പുതിയ ബില്‍ഡിങ്ങില്‍ ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കാസര്‍കോട് ജില്ലയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ട്രെയ്‌നിങ്ങ് സെന്ററായി വികസിപ്പിക്കുവാനുള്ള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് എംഎല്‍എ വിശദീകരിച്ചു. 2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കര്‍ അനുവദിച്ച ഗവ:ഐ ടി ഐ 2018-ല്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസിന്റെ ഇശ്ചാശക്തിയുടെ ഭാഗമായി നെരുദ ഗ്രന്ഥാലയം കെട്ടിടത്തില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകരുടെ  സഹകരണത്തോടുകൂടി പ്രവര്‍ത്തിച്ച് വരുന്നത്. പഞ്ചായത്ത് മെമ്പര്‍ ജോസ് പാറേത്തട്ടേല്‍, ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞമ്പുനമ്പ്യാര്‍, കാസറഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍നമ്പ്യാര്‍,കുറ്റിക്കല്‍ മണ്ഡലം കോണ്‍ഗ്രസ്  പ്രസിഡണ്ട്  പവിത്രന്‍ സി നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദാമോധരന്‍ കെ.വി , ട്രഷര്‍ പുലരി വേണുഗോപാലന്‍,ഐടിഐ പ്രിന്‍സിപ്പാള്‍ ആര്‍ കെ സലിം, സ്റ്റാഫ് മനുകുമാര്‍, ശ്രീജ എ എന്നിവരുമായി എംഎല്‍എ ചര്‍ച്ചനടത്തി.

No comments