എറണാകുളത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് ഉദുമ സ്വദേശിയായ യുവാവ് മരിച്ചു
കൊച്ചി: സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടിൽ സി.എൻ. നാരായണൻ നായരുടെ മകൻ സുനിൽകുമാർ വള്ളിയോടനാണ്(47) മരിച്ചത്. വ്യാഴാഴ്ച രാത്രി കച്ചേരിപ്പടി ജംഗ്ഷനും-നോർത്ത് മേൽപ്പാലത്തിനുമിടെ ബാങ്ക് ഒഫ് ബറോഡയ്ക്ക് മുന്നിലായിരുന്നു അപകടം. തിരക്കേറിയ റോഡിൽ അമിതവേഗതയിലെത്തിയ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ സുനിൽകുമാറിന്റെ തലയിൽകൂടി ടയറുകൾ കയറിയിറങ്ങി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു. സുനിൽകുമാർ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപന ജീവനക്കാരനാണ്. എറണാകുളം കവിത തിയറ്ററിന് മീപം ലോഡ്ജിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് കൊച്ചിയിൽ ജോലിക്കെത്തിയത്. മൃതദേഹം എറണാകുളം ലിസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിക്കും. രേഷ്മയാണ് ഭാര്യ. ഈ Kasaragod പ്രാദേശിക ഗൈഡ്
No comments