Breaking News

ബേവിഞ്ച സ്വദേശിയെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...

 


കാസർകോട്: ബേവിഞ്ച സ്വദേശിയെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവളയിലെ ഇബ്രാഹിം ബരിയട്ട(62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. 20 വർഷത്തിലേറെയായി ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു ഇബ്രാഹിം. കഴിഞ്ഞ വർഷം നാട്ടിൽ വന്നിരുന്നു. വിസിറ്റിങ് വിസയിൽ അജ്മാനിൽ ഇബ്രാഹിമിനൊപ്പമുണ്ടായിരുന്ന ഭാര്യ ഹാജിറ കഴിഞ്ഞമാസമാണ് നാട്ടിൽ വന്നത്. പരേതരായ അബ്ദുല്ല കുഞ്ഞി ബരിയട്ടയുടെയും ആസ്യമ്മയുടെയും മകനാണ്. മക്കൾ: ഇർഫാന, ഇർഷാന, റിസ്വാന, മരുമക്കൾ: ഉനൈസ്(കട്ടക്കാൽ), നാജിയാൻ(പുച്ചക്കാട്), സൈഫുദ്ദീൻ(ചൗക്കി). സഹോദരങ്ങൾ: നഫീസ, ഷാഫി ഹാജി, ബഷീർ, റുഖിയ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, ബിഫാത്തിമ്മ, കദീജ. 

No comments