Breaking News

ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു


പടന്നക്കാട് : എലിവിഷം കഴിച്ച് ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, സിയാറത്തിങ്കര ഹെൽത്ത് സെന്ററിനു സമീപത്തെ എംകെ അബ്ദുൽ റഹ്മാന്റെ മകൾ എംകെ താഹിറ (35)യാണ് മരിച്ചത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ (വ്യാഴം) രാത്രിയിലായിരുന്നു അന്ത്യം. ജുലായ് 28ന് ഉച്ചക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിക്കുന്നതിനിടയിൽ താൻ എലിവിഷം കഴിച്ചതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയിൽ യുവതിയുടെ നില ഗുരുതരമാവുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.


 

No comments