Breaking News

പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മഴപ്പൊലിമ "വയലോർമ്മ" സംഘടിപ്പിച്ചു


ബളാന്തോട്: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ മഴപ്പൊലിമയുടെ ഭാഗമായി "വയലോർമ്മ" പരിപാടി സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ കെ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

മൂന്നാം വാർഡിലെ ചാമുണ്ഡിക്കുന്ന് കിഴക്കേ തുമ്പോടിയിലെ പാരമ്പര്യ കർഷക കുടുംബമായ ജനാർദനന്റെയും നാഗിണിയുടെയും സ്വന്തം വയലിലാണ് പരിപാടി നടന്നത്. വർഷങ്ങളായി നെൽകൃഷിയിലും വിത്ത് വിതയ്ക്കലിലും സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യ കർഷകൻ ചന്ദ്രൻ തുമ്പോടിയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ രസകരമായ മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് പരിപാടി സമാപിച്ചത്.

വൈസ് പ്രസിഡന്റ് എം. പത്മകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, പഞ്ചായത്തംഗങ്ങളായ എൻ. വിൻസെന്റ്, കെ. സി. മോഹൻദാസ്, ഭവ്യ പി. എസ്., ഷിബു എം., ഐ. സി. ഐസക്, രാധിക കെ., സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അനിലകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മൂന്നാം വാർഡ് മെമ്പർ കെ. കെ. വേണുഗോപാൽ സ്വാഗതവും സി.ഡി.എസ് അംഗം സുശീല ഗോവിന്ദൻ നന്ദിയും രേഖപ്പെടുത്തി.


No comments