Breaking News

കുമ്പളപ്പള്ളി എസ് കെ ജി എം സ്കൂളിൽ വായന മസാചരണവും റീഡേഴ്സ് തിയേറ്റർ ഉദ്ഘാടനവും നടന്നു


കരിന്തളം :എസ് കെ ജി എം എ യു പി സ്‌കൂൾ കുമ്പളപ്പള്ളിയിൽ വായന മാസാചരണം സമാപനവും റീഡേഴ്‌സ് തീയേറ്റർ ഉദ്ഘാടനം ,വിദ്യാരംഗം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ചടങ്ങിൽ വെച്ച് വായനാ മാസാചരണം,ലഹരിക്കെതിരെയുള്ള വൺ മില്യൺ തൂഫാൻ ഗോൾ,ചാന്ദ്രദിനം എന്നിവയും ബന്ധപ്പെട്ട് സ്കൂളിൽ നടന്ന വിവിധ പരിപാടികൾ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു.പരിപാടിയിൽ വെച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പിടിഎ എക്സിക്യൂട്ടീവ് അംഗം എ വി ബിജു കൂടോൽ പുസ്തകങ്ങളും നൽകി.വിപുലമായ സൗകര്യങ്ങളോടെയാണ് സ്കൂളിൽ റീഡേഴ്സ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്

 കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡണ്ട് കവിതാലാപനം നടത്തിയത് സദസ്സിനും കുട്ടികൾക്കും നവ്യാനുഭവവുമായി. യുവ സാഹിത്യകാരൻ എം കെ സതീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ വി വി യശോദ  ഉപഹാര സമർപ്പണം നടത്തി.

 സ്കൂൾ മാനേജർ കെ വിശ്വനാഥൻ വിശിഷ്ടഥിതിയായി.  പിടിഎ വൈസ് പ്രസിഡന്റ് വാസു കരിന്തളം,വിദ്യാരംഗം കൺവീനർ കൃപ ജ്യോതി , സ്കൂൾ ലൈബ്രേറിയൻ എ സി ദിവ്യ,

സ്കൂൾ ലീഡർ കെ മുഹീൻ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.


No comments