Breaking News

പനത്തടി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ "ഉയരെ" വാർഡ് തല കമ്മിറ്റി രൂപീകരണ യോഗം കോയത്തടുക്കം ഉന്നതിയിൽ സംഘടിപ്പിച്ചു


ബളാന്തോട്: പനത്തടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ "ഉയരെ" വാർഡ് തല കമ്മിറ്റി രൂപീകരണ യോഗം കോയത്തടുക്കം ഉന്നതിയിൽ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ കെ. സി. മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ രാഘവൻ നായിക്ക് അധ്യക്ഷത വഹിച്ചു.

'ഉയരെ' ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഷിനു സുകുമാരൻ, സി.എസ്.ഡബ്ല്യു. വിഷ്ണു എന്നിവർ വിശദീകരണം നൽകി. യോഗത്തിൽ കുടുംബശ്രീ പ്രവർത്തകരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു.

യോഗത്തിൽ ഏഴംഗ വാർഡ് തല കമ്മിറ്റി രൂപീകരിക്കുകയും, 'ഉയരെ' ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ, ഉന്നതിയിൽ ലഭ്യമായ കെട്ടിടസൗകര്യം പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്കായി പഠനമുറി ആരംഭിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു. പ്രമോട്ടർ ശരത് സ്വാഗതവും പ്രമോട്ടർ രജിത നന്ദിയും രേഖപ്പെടുത്തി.

No comments