Breaking News

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.. പരപ്പ വ്യാപാര ഭവനിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു

പരപ്പ : വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിന്റെയും ബ്ലഡ് അസോസിയേറ്റ് കേരള കാസർഗോഡിന്റെയും ജില്ല ആശുപത്രി ബ്ലഡ് സെന്റർ കാഞ്ഞങ്ങാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരപ്പ വ്യാപാര ഭവനിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് .വി.നാരായണന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ല വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു .BDK  സംസ്ഥാന കമ്മിറ്റി അംഗം.രതീഷ് പള്ളിക്കര , ഡോ.. അംങ്കിത , ബഷീർ അരിക്കോടൻ എന്നിവർ സംസാരിച്ചു .സലിം . എം.പി സ്വാഗതവും സുധീഷ് കുളത്തുങ്കാൽ നന്ദി പറഞ്ഞു. ചടങ്ങിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ (139 തവണ)രക്തം നൽകിയ വെള്ളരിക്കുണ്ടിലെ ബഷീർ അരിക്കോടിനെ ചടങ്ങിൽ ആദരിച്ചു.

No comments