Breaking News

കവുങ്ങ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്ക്; തകര്‍ന്ന ദേരമ്പളം പാലം പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധം ശക്തം


വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മടന്തൂര്‍ ദേരമ്പള കവുങ്ങ് പാലത്തിലൂടെ മറുകര കടക്കുന്നതിനിടെ പുഴയില്‍ വീണ് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. പ്രദേശവാസിയായ ഐത്തപ്പ പൂജാരിയുടെ മകള്‍ നിഷ്മിതയാണ് അപകടത്തില്‍പ്പെട്ടത്. സഹോദരി സുഷ്മിതയുടെ കൈപിടിച്ച് കവുങ്ങ് പാലത്തിലൂടെ കടക്കുന്നതിനിടെയാണ് നിഷ്മിത പുഴയിലേക്ക് വീണത്. പ്രദേശവാസിയായ ഉദയന്‍ പുഴയിലിറങ്ങി രക്ഷപ്പെടുത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് വിഷന്‍ പൊതുപക്ഷത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. പരിക്കേറ്റ നിഷ്മിതയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിറങ്ങി മീഞ്ച ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്.


No comments