Breaking News

ജമ്മുകശ്മീരിൽ വച്ചു നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കേരള ടീമംഗം യദുകൃഷ്ണനെ അനുമോദിച്ചു


പരപ്പ : ജമ്മുകശ്മീരിൽ വച്ചു നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കേരള ടീമംഗം  യദുകൃഷ്ണനെ അനുമോദിച്ചു.ജമ്മു കാശ്മീരിൽ വെച്ച് നടന്ന 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം  യദുകൃഷ്ണനെ കാസ്‌ക് ക്ലബ്ബിൻറെ നേതൃത്വത്തിൽ അനുമോദിച്ചു. പരപ്പ ക്ലായിക്കോട് സ്വദേശി കുഞ്ഞികൃഷ്ണൻ, ബിന്ദു ദമ്പതികളുടെ മകനാണ് യദുകൃഷ്ണൻ .ക്ലബ്ബ് പ്രസിഡൻറ് സുരേഷ് കുമാർ ഉപഹാരംകൈമാറി. ഷംസീർ, ജയൻ, സി.രാമചന്ദ്രൻ നാരായണൻ, അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.

No comments