പൊലീസ് കസ്റ്റഡിയിലിരിക്കെ യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: യൂട്യൂബ് രാജൻ ജോസഫിന്റെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ കയ്യേറ്റ ശ്രമത്തിൽ കേസെടുത്ത് പൊലീസ്. പോലീസിനെ ആക്രമിച്ചതിനാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്ക് എതിരെ അടൂർ പൊലീസ് കേസ് എടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. പിടിവലിയിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. രാജനെ മർദ്ദിക്കുന്നതിന്റെ റീലും പുറത്തായിരുന്നു. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവിയുടെ പരാതിയിലാണ് രാജനെ അറസ്റ്റ് ചെയ്തത്.
No comments