Breaking News

കളിക്കാൻ പോയ 11കാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ റിട്ട. പൊലീസുകാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു


പയ്യന്നൂർ: കളിക്കാൻ പോയ 11കാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ റിട്ട. പൊലീസുകാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കാപ്പുമ്മേൽ ഇളയടത്ത് ഇ.വി ഗോപിനാഥ(62)നെയാണ് പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.പി സതീഷ് അറസ്റ്റു ചെയ്തത്. ഇന്നലെ (ബുധൻ) ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. കനത്ത മഴകാരണം സ്കൂളുകൾക്ക് അവധിയായിരുന്നതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗോപിനാഥൻ പെൺകുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവത്രെ. കളിക്കാൻ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് റിട്ട. പൊലീസുകാരന്റെ വീട്ടിൽ കണ്ടെത്തിയത്. പെൺകുട്ടി ഭയം കാരണം ആദ്യമൊന്നും പറഞ്ഞില്ല. പിന്നീടാണ് ക്രൂരമായി പീഡിപ്പിച്ച കാര്യം പറഞ്ഞത്. ഇതോടെ ആൾക്കൂട്ടം ഗോപിനാഥന്റെ വീടു വളഞ്ഞു. ഇതിനിടയിൽ വിവരമറിഞ്ഞ് പൊലീസ് സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്. ദീർഘകാലം പൊലീസിന്റെ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്ത ശേഷമാണ് ഗോപിനാഥൻ സർവ്വീസിൽ നിന്ന് വിരമിച്ചത്.

No comments