പൂടങ്കല്ല് - മണിക്കല്ല് പാലം നിർമ്മാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചു... ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ യും പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
കള്ളാർ : മണിക്കല്ല് പാലം നിർമ്മാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ .എ യും പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പൂടങ്കല്ല് - മണിക്കല്ല് പാലത്തിന്റെ നിർമ്മാണത്തിനായി ആദ്യം മൂന്ന് കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ കള്ളാർ ലോക്കൽ കമ്മിറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ സർക്കാരിൽ നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഫണ്ട് അഞ്ച് കോടി രൂപയായി ഉയർത്തി ഭരണാനുമതി ലഭ്യമാക്കിയത്.
ഭരണാനുമതി ലഭിച്ച പശ്ചാത്തലത്തിൽ പാലം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വിലയിരുത്താൻ പി.ഡബ്ല്യു.ഡി (PWD) ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയർ രാജീവൻ കെ, അസിസ്റ്റന്റ് എഞ്ചിനീയർ ഷബിൾ ചന്ദ് കെ എന്നിവരും എം.എൽ.എയോടൊപ്പം എത്തി എസ്റ്റിമേറ്റ് സമർപ്പിച്ചു.
പഞ്ചായത്ത് അധികാരികളും പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിർദ്ദേശങ്ങളും എം.എൽ.എയുമായി പങ്കുവെച്ചു.
മണിക്കല്ല് പാലം നിർമ്മാണ കമ്മിറ്റി കൺവീനർ ബി. രത്നാകരൻ നമ്പ്യാർ, ചെയർമാൻ മുൻ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണൻ, നിർമ്മാണ കമ്മിറ്റിഅംഗങ്ങൾ,
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ, വൈസ് പ്രസിഡന്റ് എം എം സൈമൺ,വാർഡ് മെമ്പർമാരായ രേഖ സി, ലിറ്റി ജോസ്, എം എൽ എ യുടെ സെക്രട്ടറി പത്മനാഭൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ , ഷാലു മാതൃ, കെ. കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായി.
No comments