Breaking News

ചട്ടഞ്ചാലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം


ചട്ടഞ്ചാലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തൊഴിലാളികളുടെ വിവരത്തെ തുടർന്ന് കാസർകോട്, കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. 


No comments