ബസ് അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർക്ക് സഹായ ധനം കൈമാറി അമ്പലത്തറയിലും അട്ടേങ്ങാനത്തും പരപ്പയിലും ചികിത്സ ധനസഹായം കൈമാറി
അമ്പലത്തറ : അമ്പലത്തറ പാറപ്പള്ളി പോലീസ് ക്വാർട്ടേഴ്സിന് സമീപം ഉണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് കണ്ടക്ടർ കാട്ടിപ്പൊയിൽ സ്വദേശി രാജേഷിന് ആശ്വാസമേകാൻ അമ്പലത്തറയിലും അട്ടേങ്ങാനത്തും പരപ്പയിലും ചികിത്സ ധനസഹായം കൈമാറി.
അമ്പലത്തറയിൽ സിഐടിയു, ഓട്ടോ തൊഴിലാളികൾ ചേർന്ന് രണ്ട് ലക്ഷത്തിനാലായിരം രൂപയാണ് ധനസഹായത്തിലേക്ക് നൽകിയത്.
അട്ടേങ്ങാനത്ത് പിരിച്ചെടുത്ത തുക സിഐടിയു, ഓട്ടോ തൊഴിലാളികൾ ചേർന്ന് ബന്ധപ്പെട്ട ഭാരവാഹികൾക്ക് കൈമാറി. ഉഷ, കുഞ്ഞിരാമൻ, സുഭാഷ് ഉപേന്ദ്രൻ, പ്രഭാകരൻ ഉമ്മർ, സന്തോഷ് ബഷീർ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
പരപ്പയിൽ സഹായഫണ്ടിലേക്ക് ടോപ്ടെൻക്ലബ്ബും ഓട്ടോടാക്സി ഡ്രൈവർമരും ചേർന്ന് ചുരുങ്ങിയ നേരംകൊണ്ട് സ്വരൂപിച്ച 37650 രൂപയും ടോപ് ടെൻ പ്രസിഡന്റ് ഷൈജൻ ചാക്കോ തവക്കൽ ബസ് കണ്ടക്ടർക്ക് കൈമാറി.
No comments