Breaking News

പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിലെ നേട്ടം ; ഭീമനടി കുറുഞ്ചേരി സ്വദേശിനിയായ ലിന മോഹനനെ എൽ ഡി എഫ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു


വെള്ളരിക്കുണ്ട് : വെസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്തിലെ കുറുഞ്ചേരി സ്വദേശിയായ ലിന മോഹനൻ എൽ ഡി എഫ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നല്കി. ആത്മവിശ്വാസവും മനക്കരുത്തു ഉണ്ടങ്കിൽ എന്ത് വിജയവും സ്വന്തമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സാധാരണ വീട്ടമായായ ലിന സംസ്ഥാന പവർ ലിഫ്റ്റിംങ്ങ് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ഓൾ കേരള ക്ലാസിക് മെൻ ആൻഡ് വുമൻ സംസ്ഥാന സീനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻ 280 കിലോഗ്രാ ഭാരം ഉയർത്തിയാണ് ഈ നേട്ടം സ്വന്തമാക്കി സ്വർണ മെഡൽ നേടിയത് ഒന്നാം വാർഡ് പരപ്പച്ചാലിൻ്റെ അഭിമാനമായി മാറിയ ലീന മോഹൻ പഞ്ചായത്ത് വൈ പ്രസിഡൻ്റ് പ്രസീത രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ എൽ ഡി എഫ് ഒന്നാം വാർഡിന് വേണ്ടി കുന്നുംകൈ ലോക്കൽ സെക്രട്ടറി കെ വി സുകുമാരൻ മൊമറ്റോ നല്കി. ചടങ്ങിൽ കെ ബാബു. രജികുമാർ. സി. വസന്തകുമാർ മുരളിധരൻ എന്നിവർ പങ്കെടുത്തു

No comments