Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സംരംഭകത്വ ക്ലസ്റ്റർ "ജീവനം 2026" ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി . ഉദ്ഘാടനം ചെയ്തു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സംരംഭകത്വ ക്ലസ്റ്റർ "ജീവനം 2026" ഗ്രാമപഞ്ചായത്ത് ഹാളിൽ  വച്ച്  വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ കെ, അസിസ്റ്റന്റ് സെക്രട്ടറി നാസർ പി പി , എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . വെറ്റിനറി എൽ ഐ മാരായ ആസിഫ് എം, ഷാഹിദ്, എന്നിവർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് കോഡിനേറ്റർ ഷൈജ ക്ലാസെടുത്തു. ഉപജീവനം ഉപസമിതി കൺവീനർ ഗീത ശിവദാസ് ബാങ്കിംഗ് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവർക്ക് വിവിധ ആനുകൂല്യ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. യോഗത്തിൽ രജിത . പി വി  സ്വാഗതവും വിദ്യ. എം ഡി നന്ദിയും പറഞ്ഞു .

No comments