എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പള്ളിക്കര പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
ബേക്കൽ : തൊഴിലുറപ്പ് നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പള്ളിക്കര പഞ്ചായത്ത് കമ്മറ്റി പള്ളിക്കര പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു.കെ.വി.ജയശ്രി അധ്യക്ഷയായി 'പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭന. ജില്ലാ പഞ്ചായത്തംഗം ടി.വി.രാധിക. ടി. പ്രഭാകരൻ . ടി. സുധാകരൻ . റീജ രാജേഷ്. ഏ.വി.ശ്രീജ മടിക്കൈ എന്നിവർ സംസാരിച്ചു. മണികണ്ടൻ നരി മാടി സ്വാഗതവും സുമലത പൂച്ചക്കാട് നന്ദിയും പറഞ്ഞു.
No comments