Breaking News

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ പി ജി ഡിപ്ലോമ ഇന്‍ ജേണലിസം റഗുലര്‍ ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു. അപര്‍ണാ പ്രഭാകറിനാണ് ഒന്നാം റാങ്ക്. രണ്ടാംറാങ്ക് ഇസാ ബിജുവും മൂന്നാം റാങ്ക് എസ് കൃഷ്ണകുമാറും നേടി. വഴുതക്കാട് എംപി അപ്പന്‍ റോഡില്‍ പ്രഭാ അജാനൂരിന്റെയും ശോഭന ബി സിയുടെയും മകളാണ് അപര്‍ണ. കേശവദാസപുരം മോസ്‌ക് ലെയിന്‍ തുഷാരയില്‍ ഡി ബിജുവിന്റെയും അജിതാ സി വിയുടെയും മകളാണ് ഇസ. കൊടുങ്ങല്ലൂര്‍ രാധാകൃഷ്ണനിവാസില്‍ ടി എസ് ശ്രീകുമാറിന്റെയും ജ്യോതി കെയുടെയും മകനാണ് കൃഷ്ണകുമാര്‍. ഐ ജെ ടി ബിരുദദാന സമ്മേളനം ഓഗസ്റ്റ് രണ്ടാം വാരം നടക്കും.


No comments