Breaking News

കട്ടിലിനടിയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ഒരു വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ


കാസർകോട് : കട്ടിലിനടിയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെഒരു വർഷം കഠിനതടവിനുംഇരുപതിനായിരം രൂപ പിടയടക്കാനും കാസർകോട് അഡീ. ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതി രണ്ട് ജഡ്ജ് രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചു.മഞ്ചേശ്വരം മീഞ്ച മിയാപദവ് ലക്ഷംവീട് ഉന്നതിയിലെ ഹെൻട്രി ഡിസൂസയുടെ മകൻ വിൻസൻ്റ് ഡിസൂസയെയാണ് (38) കോടതി ശിക്ഷിച്ചത്.

2020 ജൂൺ 15 ന് വൈകുന്നേരം നാല് മണിക്ക് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം സബ്ബ് -ഇൻസ്പെക്ടർ ആയിരുന്ന എ.ബാലചന്ദ്രൻ ,എ എസ് ഐ രാമചന്ദ്രൻ ,പോലീസുകാരായ മനു. കെ ,അഭിജിത്ത് മോഹൻ ,തൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയുടെ വീട്ടിൽ നിന്നും 3.800 കിലോ കഞ്ചാവ് പിടികൂടിയത്.  മഞ്ചേശ്വരം ഇൻസ്പെക്ടർമാരായിരുന്ന അനൂബ് കുമാർ , കെപി ഷൈൻ  എന്നിവർ  തുടർ അന്വേഷണം നടത്തുകയും ,ഇൻസ്പെക്ടർ അരുൺദാസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണർ ഗവ:പ്ലീഡർ ജി.ചന്ദ്രമോഹൻ അഡ്വ.ചിത്രകല എന്നിവർ ഹാജരായി.

No comments