പൂടംകല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി, എണ്ണപ്പാറ ഫാമിലി ഹെൽത്ത് സെന്റർ, തുടങ്ങി വിവിധ ആശുപത്രികളിൽ നിലവിലുള്ള ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി, എണ്ണപ്പാറ ഫാമിലി ഹെൽത്ത് സെന്റർ, വിവിധ പഞ്ചായ ത്തുകളിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ ആശുപത്രികളിൽ
നിലവിലുള്ള ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കാസർകോട് ജില്ലയുടെ അതിർത്തിയായ കർണാടകയിലെ മംഗലാപുരത്തും മറ്റിടങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ഡോക്ടർമാർക്ക് നിലവിൽ ഇവിടെ ജോലി ചെയ്യണമെങ്കിൽ എൻ ഒ സി ആവശ്യമാണ്. തുടർപഠനത്തിന് തിരികെ പോകുമ്പോഴും എൻ ഒ സി ആവശ്യമാണ്. ഇത് ബുദ്ധിമുട്ടായതിനാൽ അവിടെയുള്ള ഡോക്ടർമാർ കാസർകോട് ജില്ലയിൽ ജോലി ചെയ്യാൻ മടിക്കുന്നു. ഇത് പരിഹരിക്കണമെങ്കിൽ എൻ ഒ സി വേണമെന്ന നിബന്ധന ഒഴിവാക്കി ഗവൺമെന്റ് ഉത്തരവിറക്കണം.കൂടാതെ ഹൗസ് സർജൻസി സേവനം ലഭ്യമല്ലാത്ത ഏക ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി വി ദ്യാർത്ഥികളുടെ സേവനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുകൂടി ലഭ്യമാക്കണം.നിലവിൽ പി എസ് സി ലിസ്റ്റിലു ള്ള ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കണം. ഉക്രൈൻ കപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടൽ നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാഞ്ഞങ്ങാട് നിയോജകമണ്ഡലം യു ഡി എഫ് കൺവീനർ സി വി ഭാവനന്റെ നേതൃത്വത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസി ഡന്റ് മധുസൂദനൻ ബാലൂർ, കോടോം-ബേളൂർ മണ്ഡലം സെക്രട്ടറി കെ സി ജിജോ മോൻ, ബിനോയ് ആന്റണി എണ്ണപ്പാറ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
No comments