Breaking News

ചികില്‍സാ സഹായം തേടുന്നു: സ്‌ട്രോക്ക് വന്ന് കിടപ്പിലായ പ്ലാച്ചിക്കര ആവുള്ളക്കോടെ തെയ്യം കലാകാരനായ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കനിവ് വേണം


വെള്ളരിക്കുണ്ട് : പക്ഷാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പ്ലാച്ചിക്കര, ആവുള്ളക്കോട് ഉന്നതിയില്‍ താമസിക്കുന്ന എം.ബാബു ആണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ബാബുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 10 ലക്ഷത്തോളം രൂപ ചികിത്സച്ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുമടങ്ങുന്ന ബാബുവിന്റെ കുടുംബത്തിന് ഈ ഭീമമായ തുക കണ്ടെത്തുക എന്നത് അസാധ്യമാണ്.

ഈ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനായി കനിവുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

സഹായം അയക്കേണ്ട ബാങ്ക് വിവരങ്ങള്‍:

Gpay Number: 9188157634

ബാങ്ക്: കേരള ഗ്രാമീണ്‍ ബാങ്ക് (Kerala Gramin Bank)

അക്കൗണ്ട് നമ്പര്‍: 40511101024654

IFSC Code: KLGB0040511

No comments