Breaking News

നീറ്റ് പരീക്ഷ ക്രമക്കേട് ; കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാർത്ഥികളെ വഞ്ചിച്ച മോഡി സർക്കാർ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തുമ്പോൾ അതിനെതിരെ അതിശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ രാഹുൾഗാന്ധി ഉൾപെടടെയുള്ള നേതാക്കളെയും, എം പി മാരെയും ,ആക്രമിച്ചതിനെതിരെ  കെ പി സി സി  ആഹ്വാന പ്രകാരം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ  പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡൻ്റ് സി വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു , നൗഷാദ് കളിയാനം, സിജോ പി ജോസഫ് , അജയൻ വേളൂർ, ബാലഗോപാലൻ കാളിയാനം , കെ പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കാനത്തിൽ ഗോപാലൻ , ക്ലാരമ സെമ്പാസ്റ്റ്യൻ, എൻ പ്രകാശൻ , മേരി മാതൃ ,ശോഭന പരപ്പ , ജോണി കുന്നാണി , കുഞ്ഞികൃഷ്ണൻ കെ, ഷെരീഫ് കാരാട്ട്, അയ്യൂബ് സെമ്പാൻ, തുടങ്ങിയവർ പ്രതിഷേധ  പ്രകടനത്തിന് നേതൃത്വം നല്കി.  നാളെകളിൽ ഈ നാടിനെ നയിക്കേണ്ടുന്ന വിദ്യാർത്ഥികളെ വഞ്ചിച്ച കേന്ദ്ര സർക്കാറിനെതിരെ അതിശക്തമായ പ്രതിഷേധത്തിനാണ് പരപ്പ സാക്ഷ്യം വഹിച്ചത്.

No comments