Breaking News

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പടന്നക്കാട് നടത്തിയ റെയ്ഡിൽ നീലേശ്വരം സ്വദേശി പിടിയിൽ..



കാസർകോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പടന്നക്കാട് നടത്തിയ റെയ്ഡിൽ നീലേശ്വരം സ്വദേശി പിടിയിൽ. തട്ടാച്ചേരി രാമരത്തെ കെ എസ് അഭിഷേക്(27) ആണ് അറസ്റ്റിലായത്. യുവാവിൽ നിന്ന് ഒരു ഗ്രാം എംഡി എം എ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പടന്നക്കാട് നെഹ്റു കോളേജ് ഗേറ്റിന് സമീപം വച്ചാണ് യുവാവ് പിടിയിലായത്. നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിടികൂടി ചെയ്തപ്പോൾ വ്യക്തമായ മറുപടി യുവാവിൽനിന്ന് ലഭിച്ചില്ല. തുടർന്ന് ദേഹ പരിശോധന നടത്തിയതോടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എംഡി എം എയും പാന്റ്സിന്റെ പോക്കറ്റിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തിച്ചു. എസ്.ഐ പി ആർ ശരത്തും സംഘവും ആണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

No comments