Breaking News

​തൃക്കരിപ്പൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍


തൃക്കരിപ്പൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ചന്തേര പോലീസിന്റെ പിടിയിലായി. വലിയപറമ്പ് മാടക്കാല്‍ സ്വദേശി മുനീര്‍, പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ചന്തേര എസ്.എച്ച്.ഒ. ഷീജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അജ്മല്‍, എന്‍ കെ സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭേഷ് കുമാര്‍, രഞ്ജിത്ത് മൂത്തേടത്ത്, സുനില്‍ കുമാര്‍ കരിവെള്ളൂര്‍, നരേന്ദ്രന്‍ കോറോം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


No comments