Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ ബ്ലോക്ക് ആരോഗ്യ കേന്ദ്രം കിടത്തി ചികിത്സാ കേന്ദ്രമായി ഉയർത്തണം ; ഭാരതീയ മസ്ദൂർ സംഘം വെള്ളരിക്കുണ്ട് മേഖല സമ്മേളനം നടന്നു


വെള്ളരിക്കുണ്ട് : ഭാരതീയ മസ്ദൂർ സംഘം വെള്ളരിക്കുണ്ട് മേഖല സമ്മേളനം വെള്ളരിക്കുണ്ട് മേഖല ഓഫീസിൽ വെച്ച് നടന്നു യോഗത്തിൽ മേഖല ജോ. സെക്രട്ടറി റെജി കുമാർ കെ സ്വാഗതം പറഞ്ഞു . മേഖല പ്രസിഡൻ്റ് രാമചന്ദ്രൻ പി അദ്ധ്യക്ഷത വഹിച്ചു ജില്ലാ സിക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു . യോഗത്തിൽ റിപ്പോർട്ട് - വരവ് ചിലവ് കണക്ക് മേഖല സിക്രട്ടറി വിനോദ് കുമാർ ഏ.സി അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് പുഴക്കര കുഞ്ഞികണ്ണൻ നായർ, തമ്പാൻ നായർ പാട്ടത്തിൽ , ബളാൽ കുഞ്ഞിക്കണ്ണൻ , രമണി കൊന്നക്കാട് , രാധാകൃഷ്ണൻ പി. എസ്സ് എന്നിവർ സംസാരിച്ചു. മേഖല സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് വെള്ളരിക്കണ്ട് താലൂക്കിലെ പരപ്പ ബ്ളോക്ക് ആരോഗ്യ കേന്ദ്രം കിടത്തി ചികിത്സാ കേന്ദ്രമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഓർത്തോ, ഇഎൻ റ്റി ഉൾപ്പെടെ ഉള്ള സ്പെഷ്യലൈസ് ഡോക്ടർമാരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.  യോഗത്തിൽ സമാരൂപം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കലും ബി.എം എസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ഭരതൻ കല്യാൺ റോഡ് നിർവ്വഹിച്ചു  നന്ദി ബി എം എസ്സ് വെസ്റ്റ് എളേരി പഞ്ചായത്ത് സിക്രട്ടറി  സി. വി സുരേഷ് നിർവ്വഹിച്ചുപുതിയ 

ഭാരവാഹികൾ
പ്രസിഡൻ്റ്    ശ്രീ വിനോദ് കുമാർ ഏ.സി
വൈ പ്രസിഡൻ്റ് - പി.എസ്സ് രാധാകൃഷ്ണൻ
ശ്രീ സി. വി സുരേഷ്
സിക്രട്ടറി  ശ്രീ റെജി കുമാർ ഭീമനടി
ജോ സിക്രട്ടറി  ശ്രീരാജ് കുമാർ കെ
പ്രവീൺ കുമാർ
ഖജാൻജി  ശ്രീ ദാമോദരൻ നാട്ടക്കൽ
കുടാതെ ആറംഗ കമ്മറ്റി അംഗങ്ങളെ കുടി തിരഞ്ഞെടുത്തു

No comments