Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹരിത വിദ്യാലയം ക്യാമ്പയിൻ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹൈസ്കൂളിൽ നടന്നു വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി ഉദ്ഘാടനം ചെയതു


വരക്കാട് : വെസ്റ്റ് എളേരി  ഗ്രാമപഞ്ചായത്ത് ഹരിത വിദ്യാലയം ക്യാമ്പയിൻ വള്ളിയോടൻ കേളു നായർ സ്മാരക ഹൈസ്കൂൾ വരക്കാട് വച്ച്  വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ജില്ലാ മിഷൻ കോഡിനേറ്റർ വത്സരാജൻ അസിസ്റ്റന്റ് സെക്രട്ടറി നാസർ പി പി , ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹരിത കർമ്മ സേന അംഗങ്ങൾ, ശോഭന, ഷീബ എന്നിവ ക്ലാസ് എടുത്തു . പ്രസ്തുത പരിപാടിയിൽ വച്ച് ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ  ഹെഡ്മിസ്ട്രസ് നിഷ നന്ദി പറഞ്ഞു .

No comments