Breaking News

15കാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 7 വര്‍ഷം കഠിനതടവ്


കാസര്‍കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് കോടതി 7 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും വിധിച്ചു.

ഷേണി ബിസ്മില്ല മന്‍സിലില്‍ ഇബ്രാഹിമി(54)നാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ. സന്തോഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

എന്‍.സി.സി ഇന്‍സ്ട്രക്ടറായിരുന്ന ഇബ്രാഹിം പെണ്‍കുട്ടിയെ എന്‍.സി.സി റൂമില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അന്ന് കാസര്‍കോട് ടൗണ്‍ എസ്.ഐയായിരുന്ന എം.വി വിഷ്ണുപ്രസാദാണ് കേസില്‍ അന്വേഷണം നടത്തിയത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ എം.വി ശരണ്യയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

No comments